Wednesday 17 July 2013

കള്ളിയങ്കാട്ട് നീലി



കേരളത്തില്‍ ജാതി വ്യവസ്ഥ നില നിന്നിരുന്നപ്പോള്‍ അധികാരി വര്‍ഗ്ഗങ്ങള്‍ ലൈഗീഗമായും അല്ലാതെയും കൊല ചെയ്തു വിട്ട സ്ത്രീകള്‍ ആത്മാവില്‍ വിലയം പ്രാപിക്കാതെ ഭുമിയില്തെന്നെ ചുറ്റി കറങ്ങുന്ന സങ്കല്പ മാണ് പ്രതികാരം ചെയ്യുന്ന രക്ത രക്ഷസും, യക്ഷിയും, പ്രേത വിശ്വാസങ്ങളും. മോക്ഷം കിട്ടാത്ത ആത്മാവുകള്അലഞ്ഞു തിരിയുന്നു എന്ന ഹൈന്ദവ സങ്കല്പ്പം ഈ വിശ്വാസത്തിന്നു കരുത്തു പകര്ന്നു.

പേടിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുകയെന്ന ക്വട്ടേഷൻ ഗുണ്ടകളുടെ ആദ്യ കാല രൂപമാണ് ഒടിവിദ്യ എന്ന് വേണമെങ്കിൽ പറയാം. മൃഗങ്ങളുടെ കൊമ്പും തോലും ഉപയോഗിച്ച് വേഷം കെട്ടി മനുഷ്യനെ പേടിപ്പിക്കുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന രീതി തങ്ങളെ പലവിധത്തിൽ പീഡിപ്പിക്കുന്ന മേലാളന്മാരെ പകൽ വെളിച്ചത്തിൽ നേരിട്ട് എതിർക്കാനാവാത്ത അധഃസ്ഥിത വിഭാഗക്കാരുടെ അവസാന രക്ഷാ മാർഗമായിരുന്നു .

ശത്രു സംഹാരത്തിനു സമൂഹത്തില് ഇന്നും നില നില്ക്കു ന്ന വളരെ പ്രാകൃതമായ ഒരു കലാ രൂപമാണ്‌ ഒന്നാണ് മാരണം. ആഭിചാരം, കൂടോത്രം, മാട്ട്, കണ്കെിട്ടു വിദ്യ, വശീകരണം, കൈവിഷം, ഇവയൊക്കെയാണു ഇതിന്റെ് വക ഭേദങ്ങള്‍. റൂഹാനി, ശെയ്ത്താന്‍, ജിന്ന്, ഭൂതം, കുട്ടിച്ചാത്തന്‍, മായാവി, പ്രേതം ഇവരിലോന്നിനെ കളം വരച്ചു ആവാഹിച്ചു ഉഭാഭോക്താക്കളുടെ ഉദ്ദിഷ്ട്ട കാര്യ ലബ്ദിക്കായി ഇവയെ ആഭിചാരര്‍ പ്രയോഗിക്കുന്നു.

അത്ഭുതങ്ങളിലും മായകളിലും അഭിരമിക്കുവാനുള്ള മനുഷ്യന്റെ എന്നെത്തെയും ത്വര മുതലാക്കുകയാണ് പുരോഹിത വൃന്ദം കൂടോത്രത്തിലൂടെയും ആഭിചാരത്തിലൂടെയും ചെയ്യുന്നത്
അത്ഭുത പ്രവര്ത്തി കള്ചെയ്യുമെന്ന് അവകാശപ്പെടുന്ന ‘മ്മിണിബല്യ’ ഖോജാക്കളും സ്വാമികളും ജനദൃഷ്ടികളെ കബളിപ്പിച്ചു നടത്തുന്ന ശൂന്യതയില്നി‘ന്നും ഭസ്മം എടുക്കുക തുടങ്ങിയ കണ്കെട്ടു വിദ്യകള്‍ മജീഷ്യന്മാ്രില്നിന്നും പഠിക്കുന്ന തട്ടിപ്പു മാജിക്കുകളാണെന്ന് മുതുകാട് വരെ ഈയിടെ മീഡിയായിലൂടെ വ്യക്ത്തമാക്കുകയുണ്ടായി.
സിഹ്റ് മുഖേന ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ രൂപമോ സ്വഭാവമോ മാറ്റാന്കുഴിയില്ല. ഏറി വന്നാല്ദുരബലരായ ആളുകളെ ഭയപ്പെടുത്താം. ചില തോന്നലുകള്സൃഷ്ടിക്കാം. അത്ര മാത്രം. എന്നാല്‍ തന്നെ മാരണം ചെയ്യാന്ക്ഴിയുമോ എന്ന് വെല്ലു വിളിക്കുന്ന ധീരനായ, സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിക്കാത്ത ഒരാളെ മാരണം വഴി ഭയപ്പെടുത്താന്‍ ഒരുത്തനും സാധ്യമല്ല.

ഇന്നാട്ടിലെ എല്ലാ മുസ്ലിയാക്കന്മാരും, തങ്ങന്മാരും, ബാബമാരും, ബീവിമാരും, അച്ചന്മാരും, സ്വാമിമാരും, വാരഫലക്കാരും, കൈ നോട്ടക്കാരും ഒന്നിച്ചു ചേര്ന്ന് അടുത്ത പ്രധാന മന്ത്രി പദം സ്വപ്നം കണ്ടു കഴിയുന്ന മോഡിയെ മാരണം ചെയ്തു ഒന്ന് ഭ്രാന്തനാക്കി മാറ്റാന്‍ സാധിക്കുമോ? ഗുജരാത്ത് കൂട്ട കൊല പോലെ ഒന്നാവര്ത്തിക്കാതിരിക്കാനെങ്കിലും ഇതു സഹായമാകുമല്ലോ..... ഇല്ലേല്‍ വേണ്ട അദൃശ്യ ജ്ഞാനം കൊണ്ടോ മഷിനോട്ടം കൊണ്ടോ പിടികിട്ടാ പുള്ളി സുകുമാര കുറുപ്പ് എവിടെയുണ്ടന്നു പറഞ്ഞാലും മതി. എന്താ കഴിയാത്തെ? കരിക്കാട് സെന്ററിലും കുന്നംകുളം ടൌണിലും തൃശ്ശൂര്‍ റൌണ്ടി ലുമൊന്നും പകല് വെ ളിച്ചത്തില്‍ ജിന്നും പിശാചും പ്രേതമൊന്നും എന്തേ ഇറങ്ങാത്തേ...? അവര്ക്ക് ജനങ്ങളെ പേടി ഉള്ളതു കൊണ്ടാണോ? അതോ പകല് വെളിച്ചം അവര്ക്കലര്ജി്യാണോ?

ജനങ്ങളുടെ കണ്ണില്പൊടിയിടാന് കോഴിമുട്ട, തേങ്ങ, ചെമ്പു തകിട് എന്നിവയിലാണ് ഇവര്‍ ചൈനീസു ലിപി എഴുതി പിടിപ്പിക്കുക എന്തിനേറെ പാല മരത്തെ പോലും ഇക്കൂട്ടര്‍ വെറുതെ വിടാറില്ല. ഈ വ്യാജ പുരോഹിതരുടെയും ദുര്മന്ത്രവാദികളുടെയും ആസനത്തിലാണ് ആണിയടിച്ചു 
കയറ്റെണ്ടതുപണ്ട് ഒരു ജിജ്ഞാസക്ക് വേണ്ടി ഐക്കല്ല് തുറന്നു നോക്കിയപ്പോള്ക ണ്ടത് ഐക്കല്ലിനുള്ളില്‍ ‘റമ്മി’ന്റെ മൂടി തിരുകി വെച്ച കാഴ്ചയാണ്. മുസ്ലിയരുട്ടി ‘വീലാ’യത്തിനു ശേഷം മൂടി മറച്ചു വെക്കാന്ക്ണ്ടെത്തിയ സൂത്ര പണിയായിരുന്നു അത്. ഇതു അരയില്‍ തൂക്കി നടക്കുന്നവന്റെ കാര്യമോര്ത്ത് ചിരിക്കാതിരിക്കാന്‍ വയ്യ

മുസ്ലിംകളില്‍ പ്രേത വിശ്വാസം ഇല്ല .മരണപ്പെട്ടവരുടെ ആത്മാവ് ഭൂമിയില്‍ വരില്ല. അവ ആരേയും ശല്യം ചെയ്യുകയും ഇല്ല. പുനരുദ്ധാരണ നാള് വരേ മരണപെട്ട നല്ല ആത്മാക്കളെയും ദുരാത്മക്കളെയും സിജ്ജീല്‍, ഇജ്ജീല്എന്നീ രണ്ടു സ്ഥലങ്ങളില് അള്ളാഹു നിക്ഷേപിക്കുന്നു എന്നാണ് ഇസ്ലാമിക വീക്ഷണം. അഥവാ റൂഹുകള് ബര്‍ര്സ്ഖിയായ ലോകത്ത് വസിക്കുന്നു.
എന്നാല്‍ ഇന്ന് ജിന്ന് വിശ്വാസം ഇന്ന് പ്രേത വിശ്വാസത്തിന്റെ രൂപം പ്രാപിച്ചിരിക്കുന്നു.ജിന്നുകള് അദ്രശ്യമായ കാര്യങ്ങള്പറഞ്ഞുതരും എന്നും നമ്മുടെ എല്ലാ കാര്യങ്ങളും സാധിച്ചു തരും എന്നും ശത്രുവിനെ നശിപ്പിക്കാന്സാഹായിക്കുമെന്നും പലരും കരുതുന്നു. അതുപോലെ ജിന്നുകള്‍മനുഷ്യ ശരീരത്തില്ക്ടന്നു കൂടും എന്നും പലരും വിശ്വസിക്കുന്നു .അങ്ങിനെ പല ജിന്ന് സേവകരും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സമൂഹത്തില്അസന്ധവിശ്വാസം വളര്‍ത്താനും ജനങ്ങളെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുവാനും, കുടുംബ ബന്ധങ്ങളെയും സുഹൃബന്ധങ്ങളെയും മറ്റും ശിഥിലമാക്കുവാനും, കൂടുതല്കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും മാത്രമേ ആഭിചാരം ഉപകരിക്കുന്നുള്ളൂ. ഇരുട്ടിന്റെ മറവില്പാമര ജനങ്ങളുടെ മനസ്സില്‍ അന്ധകാരം കൊണ്ട് പണിത ഈ അത്യാചാരങ്ങള്‍ മൂലം പുരോഹിതന്മാര്ക്ക് തടിച്ചു കൊഴുത്തു ഉപ ജീവനം നടത്തുന്നു എന്നുമാത്രം.

ഈ കാരണങ്ങളാല്തനന്നെ മാരണത്തെ ഇസ്ലാം ഗുരുതരമായ പാപമായി കാണുന്നു. മരണക്കാരുടെ (കെട്ടുകളില്ഊതതുന്നവരുടെ) തിന്മയില്നികന്നും അല്ലാഹുവിനോട് ശരണം തേടണമെന്ന് ഖുര്ആ(ന്കില്പ്പിക്കാനുള്ള കാരണവും അത് തന്നെ. അത് ഏകദൈവ വിശ്വാസത്തിനു വിള്ളല്സൃഷ്ടിക്കുന്നു. കാരണം അദൃശ്യമായ മാര്ഗത്തിലൂടെയുള്ള ഗുണമോ ദോഷമോ പ്രതീക്ഷിക്കുകയാണ് മാരണത്തിലൂടെ ഒരാള്ചെയ്യുന്നത്.

അനന്തമായ മരു ഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്ആൂക്രമിച്ച് അര്ദ്ധ് രാത്രിയുടെ നിഗൂഢതയില്ജീവ രക്തം കുടിച്ചിരുന്നതായി നാടോടിക്കഥകളില്‍പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകള് ഇവരൂടെ പ്രിയപ്പെട്ട ഇരകളായിരുന്നു പോലും.അലാവുദീന്‍റെ അത്ഭുത വിളക്ക് പോലെയുള്ള കുട്ടി കഥകളിലും ആയിരൊത്തൊന്നു രാവുകള്എലന്ന അറബി നാടോടി ക്കഥകളിലും ഉള്ള ജിന്ന് ഇപ്പഴും മനുഷ്യനെ ഉപദ്രവിക്കുമെന്നും വിജനമായ സ്ഥലത്ത് വെച്ചു രക്ഷിക്കുമെന്നും മൂഡമായി വിശ്വസിക്കുന്ന ചേക്കുട്ടിപ്പാവ മുരീദുമാരെയും ജിന്ന് സേവകരെയും കുറിച്ച് വേറെന്തു പറയാന്‍
Like ·  · Unfollow Post ·  · 7 July at 00:42
  • Abdul Rasheed ഒന്നും അറിയാതെ സാധാരണക്കാരായ കുറെ ആളുകള്‍ ഇത്തരം ചൂഷകരുടെ വലയില്‍ പെടാറുണ്ട്.ഇതിനെക്കാള്‍ അപകടമാണ് എല്ലാം അറിഞ്ഞിട്ടും പുരോഗമന പ്രസ്ഥാനങ്ങളുടെ ലേബലില്‍ ചൂഷണത്തിനായി ഇറങ്ങിത്തിരിച്ച ചില പണ്ഡിത വേഷധാരികള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ വരുത്തി വെക്കാന്‍ പോകുന്നത്.
  • Abdul Rasheed ഭൌതികമായ താത്കാലിക ലാഭങ്ങള്‍ക്കപ്പുറത്ത്,പരമകാരുണികനായ അല്ലാഹുവിന്‍റെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഗ്രഹങ്ങളെ കുറിച്ച് ഒരു നിമിഷത്തേകെങ്കിലും ഓര്‍മ്മ വന്നാല്‍ ഇത്തരം വ്യക്തി പൂജ അവസാനിപിച്ചു അവര്‍ ഒരുമിക്കുക തന്നെ യഥാര്‍ത്ഥ തൌഹീദിന്‍റെ പാതയില്‍.അതിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
    7 July at 08:39 · Edited · Like · 1

No comments:

Post a Comment