Sunday 2 October 2011

ബയോ ഗ്യാസ്‌

ബയോഗ്യാസ് (വീട്ടാവശ്യത്തിന്) സ്ഥാപിക്കാനുള്ള അപേക്ഷ ഗവണ്‍മെന്റ് സ്വീകരിച്ചു തുടങ്ങി. അതും 75% സബ്‌സിഡിയോടുകൂടി.  10000 രൂപ നിര്‍മ്മാണച്ചിലവില്‍ 25% പഞ്ചായത്തും (മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ) , 50% കേന്ദ്രഗവണ്‍മെന്റും വഹിക്കും . നമ്മുടെ കൈയ്യില്‍ നിന്ന് 2500 രൂപ മാത്രമേ ചിലവാകുന്നുള്ളൂ. 5 അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം കളയുന്ന ജൈവാവശിഷ്ടങ്ങളില്‍ നിന്നും രണ്ട് മണിക്കൂറെങ്കിലും പാചകത്തിനാവശ്യമായ ഗ്യാസ് ഉണ്ടാക്കാം .

ഒരു ഗ്യാസ് കുറ്റിയ്ക്ക് 425 വില. ഇത് 30-40 ദിവസം വരെ ഉപയോഗിക്കാം . ഒരു ദിവസം ശരാശരി 4 മണിക്കൂര്‍ ഗ്യാസ് ഉപയോഗിക്കപ്പെടുന്നു.

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ 4 മണിക്കൂറില്‍ രണ്ട് മണിക്കൂര്‍ ലാഭിക്കാം 425 രൂപയ്ക്ക് വാങ്ങുന്ന ഗ്യാസ് കുറ്റി ശരാശരി 60-80 ദിവസം വരെ ഉപയോഗിക്കുന്നുവെങ്കില്‍ ഒരു മാസം 425 രൂപ ലാഭം ! അതായത് ഒരു വര്‍ഷത്തില്‍ 5100 രൂപ ലാഭം !

ഭാവിയില്‍ ഗവണ്‍മെന്റ് ഗ്യാസ് കുറ്റിയ്കുള്ള സബ്‌സിഡി എടുത്തുകളയുന്ന സാഹചര്യത്തില്‍ ഗ്യാസിന്റെ വില വീണ്ടും കൂടും . ബയോഗ്യാസ് ആണുപയോഗിക്കുന്നതെങ്കില്‍ ഗ്യാസനേക്കാള്‍ ലാഭമാകാനാണ് സാധ്യത  .

No comments:

Post a Comment