Saturday 26 July 2014

ലാപ്‌ടോപ്‌ ജിന്ന്


കേരളത്തിലെ യാഥാസ്ഥിതിക മുസ്ലിം സമൂഹത്തില്‍ ജിന്നിറക്കല്‍ ചികിത്സയിലൂടെ പണ്ടും ഒരുപാട് യുവതികളെ വ്യാജ പുരോഹിതന്മാര്‍ പീഡിപ്പിക്കുകയും കൊല പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇത്തരം അന്ധ വിശ്വാസങ്ങള്‍ പൂര്ണമായും നമ്മുടെ നാടുകളില്‍ നിന്ന് വേരറ്റു പോയിട്ടില്ല എന്നതിന്റെ തെളിവാണ് ഈയടുത്ത ദിവസം സിരാജുധീന്‍ എന്ന വ്യാജ സിദ്ധന്‍ കരുനാഗ പള്ളിയിലെ ഹസ്സീനയെ ജിന്നിറക്കി ചവിട്ടി കൊന്നു തള്ളിയത്.

പുരാതന കാലത്തെ ഉറഞ്ഞു തുള്ളല്‍,ചവിട്ടല് സമ്പ്രദായങ്ങള്‍ക്ക് പുറമേ ചില രസകരമായ പുരോഗമന ജിന്ന് ചികിത്സാ  മുറകളും ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്.

പഴയ തന്ത്ര മന്ത്രങ്ങള്‍ കേട്ട് ‘ജിന്ന്’ സ്വയം തല്ലു കൊള്ളിയാവുന്നതിനു പകരം സൂക്തങ്ങളും മന്ത്രങ്ങളും ഇയെര്‍ ഫോണിലൂടെ കേട്ട് സംതൃപ്തി ആയതിനു ശേഷമേ മോഡേണ്‍ ജിന്നുകള്‍ സ്ത്രീ ശരീരത്തില്‍ നിന്ന് ഇറങ്ങിപോകാന്‍ തയ്യാറാകൂ ...

വിജനമായ പ്രദേശത്ത് വഴിയറിയാതെ ആരെങ്കിലുംഒറ്റപ്പെട്ടു എന്നിരിക്കട്ടെ ആ സമയത്ത് ജിന്നി നെയോ പിശാചിനെയോ സഹായത്തിനു വിളിച്ചാല്‍ അവ സഹായിക്കുമെന്നാണ് ജിന്ന് വ്യവസായകര്‍ ആദ്യം പറഞ്ഞു തുടങ്ങിയത്.ഉദാഹരണത്തിനു ലുട്ടാപ്പിയെന്നോ മായാവിയെന്നോ എന്നോ നിങ്ങള്‍ ഉറക്കെ വിളിക്കുക. നമുക്കറിയാവുന്ന പേരുകള്‍ അതാണല്ലോ..

വിജന പ്രദേശങ്ങള്‍ കേരളത്തില്‍ വളരെ കുറവുള്ളത് കൊണ്ട് ഇത് വേണ്ട രീതിയില്‍ ക്ലിക്ക് ആയില്ല. അതുകൊണ്ട് ഹൈവേ പോലെ തിരക്കുള്ള സ്ഥലങ്ങളില്‍ നിങ്ങളെ ഇടിക്കാന്‍ ലിമിറ്റെഡ്ബസ്‌ പാഞ്ഞു വന്നാല്‍ ജിന്ന് റോഡില്‍ നിന്നും നിങ്ങളെ പിടിച്ചു മാറ്റി അപകടങ്ങളില്‍ നിന്ന് രക്ഷിക്കും  എന്ന് പിന്നീടിവര്‍  തിരുത്തി.

മനുഷ്യ ശരീരത്തില്‍ ജിന്ന് കൂടുമെന്നും,പ്രത്യേഗിച്ച് സ്ത്രീ ശരീരത്തില്‍ ജിന്ന് കൂടി കഴിഞ്ഞാല്‍ അതിനു അടി ചികില്സയാണ് പരിഹാരമെന്നും ഇവര്‍ പഠിപ്പിക്കുന്നത്

ഈ ജിന്ന് പല കോലത്തിലും മനുഷ്യര്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടും എന്ന് ഇവര്‍ വിശദീകരിക്കുന്നു.അതില്‍ ഒന്ന് പാമ്പിന്റെ രൂപത്തില് പ്രത്യക്ഷപ്പെടുമെന്നാണ് പ്രബലമായ അഭിപ്രായം .

ആരെങ്കിലും വിറകു പുരയിലോ വീടിന്റെ പരിസരത്തോ വല്ല പാമ്പിനെയും കണ്ടാല്‍ ‘’പോ പാമ്പേ’’ ‘’പോ പാമ്പേ’’ എന്ന് മൂന്ന്‍ വട്ടം തൊണ്ട കീറി ഉച്ചത്തില്‍ ഉരുവിടുക.
ഉടനടി ജിന്ന് പാമ്പുകള്‍ അപ്രത്യക്ഷമാകും എന്നാണ് ഭൂരിപക്ഷ ജിന്ന് പണ്ഡിതരുടേയും അവകാശ വാദം.

ജിന്ന് സ്പെഷ്യലിസ്റ്റ് കൂടിയായ ഡോ സുബൈര്‍, സകരിയാ സ്വലാഹി എന്നിവര്‍ ലാപ്ടോപ്‌,സി ഡി,ഇയെര്‍ ഫോണ്‍ തുടങ്ങിയ ആധുനീക ഉപകരണങ്ങള്‍ കൊണ്ട് ജിന്നിനെ എങ്ങിനെയിറക്കാം എന്ന് റിസേര്ച്ച് നടത്തി പരീക്ഷിക്കുമ്പോഴാണ് ബാലുശേരിക്കാരന്‍ പ്ലയറില്‍ സി ഡി അബദ്ധത്തില് മാരിയിട്ടത്.പഴയ തമിഴ് ഗാനമായ ‘’ഒരു മുരയ്‌ വന്ദ്‌ പാര്ത്താ യാ’’ കേട്ട് ജിന്ന് തത്സമയം ലാപ്‌ ടോപ്‌ നിലത്തിട്ട് തകര്ത്തു കളഞ്ഞു.

ഇതു കൂടാതെ ജിന്നിന്റെ ‘കണ്ണേറു’ തട്ടുമെന്നു ഇവര്‍ പ്രചരിപ്പിക്കുന്നു.

അതിന്റെ ദോഷം തീര്ക്കാന്‍ വളരെ ലളിതമായ ഒരു ചികിത്സമുറയാണ്‌ പറഞ്ഞിട്ടുള്ളത്.
കണ്ണേറിഞ്ഞവനെ തേടി പിടിച്ചു അവന്‍ കുളിച്ച വെള്ളമോ അല്ലെങ്കില്‍ അവന്റെ കൌപീനം കഴുകിയ വെള്ളമോ കണ്ണേറു തട്ടിയ ആള്‍ ഉപയോഗിക്കുക.
ഒന്നുകില്‍ ആ വെള്ളം കൊണ്ട് കുളിക്കുക  അല്ലെങ്കില്‍ ഒന്നിടവിട്ട നേരങ്ങളില്‍ സേവിക്കുകയോ ചെയ്താല്‍ മതി.ഇത് ഡോക്ടര് സുബൈറിന്റെ സ്പെഷ്യല്‍ ട്രീറ്റ്മെന്റ്റില്  പെട്ടതാണ്.

ചെറിയ കുട്ടികളെ സന്ധ്യാ സമയങ്ങളില്‍ പുറത്തേക്ക് വിട്ടാല്‍ ജിന്ന് ബാധ എല്ക്കാനുള്ള സാധ്യത കൂടുതലായി കണ്ടു വരുന്നു എന്ന് അഭിപ്രായവും ഇവര്‍ക്കുണ്ട്.

ഈ തരത്തില്‍ ആഭാസ അന്ധ വിശ്വാസങ്ങള്‍ തെറി പ്രസംഗത്തിലൂടെ ഓരോ നാട്ടിലും ഡോക്ടറും മൌലവിമാരും ബോധവല്ക്കവരണമെന്ന പേരില്‍ പഠിപ്പിച്ചു വിസര്ജിച്ചു നടക്കുന്നു .

പുതു മോഡല്‍ ലാപ്ടോപ് ജിന്നിറക്കലിന്റെ അനന്തര ഫലം ഇനി  കേരളം കാണാന്‍ ഇരിക്കുന്നതെ ഉള്ളൂ....

ഒരു മങ്കടക്കാരന്‍ പണ്ഡിതന്‍ ജിന്നിനെ തേടി നിലമ്പൂര്‍ തേക്കിന്‍ കാട് കേറി പോയിട്ടുണ്ട് എന്നറിയുന്നു ആ മഹാന്‍ ഇനിയേതു കുട്ടിച്ചാത്തനും കൊണ്ടാവോ തിരിച്ചിറങ്ങുകയെന്ന് ഒരു പിടിയും ആര്ക്കും ഇല്ല.
 — with Abdulrazak Rasak and 14 others.
5 SharesLikeLike ·  · Promote · 
  • Ahif MohdYessem Kkd and 2 others like this.
  • Salafi Perumbilavu · 
    jinnu badha sathyaamaanu sahodra.athinu chikithsayum und.jinnu badhakku chikithsa nadathi salafikal oru padu aalukale sughapeduthiyittum und.ithellam manassilaakumbol nale madavoorikal thalayil munditt thane varum chikithsa thedi.appolum venam ee thollapputt.
  • Ahif Mohd ജിന്ന് ബാധ കേറി ജിന്നൂരി മൊല്ല ചികിത്സിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ ആദ്യത്തെ മഹാനാവും താങ്കള്‍ 
  • Yessem Kkd സാധാരണ നടത്തേണ്ട പ്രാര്ഥഅനകള്‍ ഖുര്ആന്‍  തോറാപ്പി, റുഖിയ:ശരഇയ്യ എന്നൊക്കെ ഓമന പേരിട്ടു നിഗൂഡത വരുത്തി ജിന്നുകളോട് സഹായം തേടുന്നത് ശിര്ക്കല്ല എന്ന് പാവം അനുയായികളെ പഠിപ്പിച്ചു.
  • Yessem Kkd ജിന്നും മലക്കും ഭൌതീക സൃഷ്ട്ടികളാണന്നും അവരോടു ജര്‍മ നിയില്‍ നിന്നും മരുന്ന് കൊണ്ട് വരാന്‍ ആവശ്യപ്പെടാമെന്നും
    അത്യാവശ്യ സഹായങ്ങള്‍ സന്നിഗ്ധ ഘട്ടത്തിലോ അല്ലാത്തപ്പോഴോ ആവശ്യപ്പെടാമെന്നും സധാരണ മനുഷ്യര്‍ ചെയ്യുന്ന പരസ്പര സഹായ സഹകരണങ്ങള്‍ പോലെ മാത്രമേ ആവുക യുള്ളൂ എന്നും പറഞ്ഞു ജിന്നൂരി മോല്ലമാര്‍ ശിര്ക്കി ന്റെ പുതിയ വാതിലുകള്‍ മലര്ക്കെ തുറന്നു വെച്ചിരിക്കുന്നു.
  • Yessem Kkd നാട് കടത്ത പ്പെട്ട പല അന്ധ വിശ്വാസങ്ങളും സലഫി മന്ഹജ് എന്നു പേരിട്ടു പുന: പ്രതിഷ്ട്ട നടത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ടാണല്ലോ നിങ്ങള്‍ പെരുമ്പിലാവ് സലഫി എന്ന് പേരിട്ടിരിക്കുന്നത് തന്നെ 
    മുജാഹിടുകളുടെ പേര് ഉപയോഗിച്ചു ഇങ്ങനെ പറയാന്‍ ഉളുപ്പില്ലേ കൂട്ടരെ നിങ്ങള്ക്ക്?
  • Ahif Mohd ഒട്ടക പക്ഷിയെ പോലെ മണ്ണില്‍ തല പൂഴ്ത്തി വെച്ച് നമ്മളൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു കണ്ണടച്ച് നില്ക്കുകയാണ് ബാക്കി എല്ലാ ജിന്നൂരികളും 

    ജിന്ന് കൂടിയവരെ പള്ളി മൂലയില്‍ വെച്ചും മദ്രസ്സകളില്‍ വെച്ചും ചൂരല്‍ കൊണ്ട് അടിച്ചിറക്കാമെന്നും പള്ളി മൂലകളില്‍ ജിന്ന് ക്ലിനിക് നടത്തണമെന്നും, താടി നീട്ടിവളർത്തി ഹെഡ്സെറ്റും ചെവിയിൽ തിരുകി നടക്കുന്ന തറ ജിന്നൂരി പാതിരിമാര്‍ ഒരു പാട് ജിന്ന് ബാധകരെ അടിചിരക്കിയിട്ടുണ്ടേ ന്നും ഒരു സകരിയാ ഫാന്സെങ്കിലും അംഗീകരിച്ചല്ലോ സമാദാനമായി
  • Salafi Perumbilavu · 
    ellam nishedikkan mathram alle ningal padichittulloo.chekannoorikal.vamshanasham sambhavichu kondirikkunna madavoorikal.jinnu badhaykkulla yadhartha chikithsa janangale padippichukodukkan sammathikkathe avare kurafikalude kendrathilekku ethikkunnathinte uthravadhitham ningalkku thenneyaanu.
  • Ahif Mohd വര്ഷങ്ങള്ക്ക് മുമ്പ്‌ കേരള മുസ്‌ലിംകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയിലായിരുന്നു. റൂഹാനി, കുട്ടിച്ചാത്തന്‍, കാളി, ഭൂതം, ഒടിയന്‍, ചേക്കുട്ടിപ്പാവ , ജിന്ന്‌ കയറല്‍, ഇറക്കല്‍ തുടങ്ങിയ നിരവധി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭീതിനിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അവര്‍ ജീവിച്ചുപോന്നിരുന്നത്‌. ഇവയില്‍ നിന്നൊക്കെ ഒരു പരിധി വരെ മുസ്‌ലിംസമുദായത്തെ മോചിപ്പിച്ചെടുത്തത്‌ മുജാഹിദ്‌ പ്രസ്ഥാനമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്യാന്‍ അക്കാലത്തെ പണ്ഡിതന്മാര്‍ സഹിച്ച ത്യാഗം പറഞ്ഞറിയിക്കേണ്ടതില്ല.
  • Ahif Mohd എന്നാല്‍ ഇപ്പോഴിതാ സലഫി എന്ന് സ്വയം വിശേഷിപ്പിച്ചു ഒരുവിഭാഗം കുഴിച്ചുമൂടപ്പെട്ട പഴയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൊടിതട്ടിയെടുത്ത്‌ പുത്തന്‍ ഉടയാടകളെല്ലാം അണിയിപ്പിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു പ്രസ്ഥാനത്തിന്റെ മേല് വിലാസം ഉപയോഗപ്പെടുത്തി അതേ പ്രസ്ഥാനത്തെ തകര്ക്കു കയെന്ന എക്കാലത്തും കപടന്മാര്‍ പയറ്റിയ തന്ത്രം തന്നെയാണ്‌ ഈ വിഭാഗവും പയറ്റിക്കൊണ്ടിരിക്കുന്നത്‌.
  • Ahif Mohd Salafi Perumbilavu എന്ന ജിന്നു മുരീദ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണ്ടാതുണ്ട് ജിന്ന് സ്ത്രീ ശരീരത്തില്‍ കയറിയിട്ടുണ്ട്‌ എന്ന്‌ എങ്ങനെ മനസ്സിലാക്കാന്‍ കഴിയും? കയറിയ വസ്‌തുവിന്റെ രൂപം എന്താണ്‌? ഇരിപ്പിടമുറപ്പിച്ചത്‌ ഏത്‌ ഭാഗത്താണ്‌? നിങ്ങളുടെ ജിന്ന് മൊല്ല ശൈത്വാനെ ഇറക്കാന്‍ വേണ്ടി എവിടെയാണ്‌ അടിക്കുക?
  • Ahif Mohd ജിന്ന് മൊല്ല പിശാചിനെ അടിചിരക്കുമ്പോള്‍ രൂപംമാറാന്‍ കഴിവുള്ള ജിന്ന് മൂക്കിലോ തലച്ചോറിന്നുള്ളിലോ ഹൃദയത്തിനുള്ളിലോ ഒളിച്ചിരുന്ന്‌ രക്ഷപ്പെടില്ലേ ?
  • Ahif Mohd സാമാന്യ ബോധമുള്ളവര്‍ക്കറിയാം ചുരുക്കത്തില്‍ പിശാചിന്‌ ഒരു തല്ലും കൊള്ളുന്നില്ല എന്ന് . തല്ലു കൊള്ളുന്നത്‌ മനുഷ്യന്‌ തന്നെയാണ്‌. ഇനി പിശാച്‌ കയറുന്നതിലും ചില സ്വാര്ഥ താല്‌പര്യങ്ങളുണ്ട്‌. സാധാരണയായി പ്രായപൂര്ത്തി എത്തിയ പുരുഷന്മാര്ക്കോ വൃദ്ധകളായ സ്‌ത്രീകള്ക്കോ പിശാച്‌ കൂടാറില്ല. പിശാച്‌ കൂടാറുള്ളത്‌ കൂടുതലും യുവതികള്ക്കാ ണ്‌.
  • Ahif Mohd പഴയ കാലങ്ങളില്‍ പെണ്കുട്ടികളെ പീഡിപ്പിക്കാനും സാമ്പത്തിക ചൂഷണത്തിനും വേണ്ടി ചില കള്ളപ്പുരോഹിതന്മാര്‍ മെനഞ്ഞെടുത്ത ഒരു ഏര്പ്പാടാണ്‌ `ശൈത്വാന്‍ കൂടലും തല്ലിയിറക്കലും.' അതിനുവേണ്ടി തന്നെയാണ്‌ ഇത്തരക്കാര്‍ ശൈത്വാനെ ഇറക്കാന്‍ ഇരുട്ടുമുറി തെരഞ്ഞെടുക്കുന്നതും. ജിന്നിരക്കാന്‍ മസ്സാജ് ചെയ്യുന്നതും.
  • Salafi Perumbilavu · 
    enthenkilum arenkilum parayunnath kett nadakkathe mukalile dr zubair nte class kett karyangal padikkoo sahodara.
  • Salafi Perumbilavu · 
    ithram vishayangal dr zakkariya swalahiyeyum polulla salafi pandithanmar ethra thavana vishdeekarichu thanuu.ennittum madavoorikalkku pazhaya pattu thanne.
  • Yessem Kkd സകരിയ്യാ സ്വലാഹി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ``ഏതെങ്കിലും ഒരു പിശാചിനെ സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്‌നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും.'' (സലഫീ പ്രസ്ഥാനം: വിമര്ശശനങ്ങളും മറുപടിയും പേജ്‌ 134)
  • Yessem Kkd അദ്ദേഹം വീണ്ടും എഴുതുന്നു : ``തന്നെ പൂജിക്കുന്നവരെയോ തന്നോട്‌ സഹായം ആവശ്യപ്പെടുന്നവരെയോ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സഹായിക്കാന്‍ എല്ലാ സൃഷ്‌ടികള്ക്കും കഴിയും.'' (അല്ഇസ്‌ലാഹ്‌ -മെയ്‌ ലക്കം).
  • Yessem Kkd ജിന്ന്‌ പിശാചുക്കള്‍ മനുഷ്യര്ക്ക് ‌ അദൃശ്യം അറിയിച്ചുകൊടുക്കണമെങ്കില്‍ ഒരു നിബന്ധന കൂടിയുണ്ട് . വെറുതെയങ്ങ്‌ തേടിയാല്‍ ജിന്ന്‌ പിശാചുക്കള്‍ അദൃശ്യമറിയിച്ചുകൊടുക്കില്ല . മറിച്ച്‌, ജിന്ന്‌ പിശാചുക്കളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ മാത്രമേ, അവര്‍ അദൃശ്യമറിയിച്ചുകൊടുക്കൂ എന്നതാണ് സകരിയ്യാ സ്വലാഹിയുടെ വാദം.
  • Yessem Kkd പിശാചിനെ പൂജിച്ചാലും ഇല്ലെങ്കിലും അദൃശ്യം അറിയിച്ചുകൊടുക്കുന്നതടക്കമുള്ള എല്ലാ സഹായങ്ങളും ലഭ്യമാകും എന്നാണ്‌ ഇവരുടെയൊക്കെ വാദം. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ജിന്നിനെ തനതായ രൂപത്തില്‍ കണ്ട ഒരാളും ഈ ഭൂലോകത്ത്‌ ഇല്ല എന്നതാണ്‌ വസ്‌തുത. പിന്നെ ചില പിശാചുക്കളെ കാളിയെന്നും മറ്റു ചിലതിനെ ഭദ്രകാളിയെന്നും രക്തരക്ഷസ്സെന്നും പേരുവിളിക്കാറുണ്ട്‌. ഇത്തരം പിശാചുക്കളെ കണ്ടവരും ഈ ലോകത്തിലില്ല.
  • Yessem Kkd ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്‌. ഇതിനൊക്കെ യാഥാര്ഥ്യത നല്കുിന്ന ജിന്ന്‌ ഭ്രാന്തന്മാര്‍ ശഹാദത്ത്‌ ചൊല്ലി തന്റെ ഈമാനിനെ പുതുക്കേണ്ടതാണ്‌. പിശാചിനെ പൂജിച്ചിട്ട്‌ ഈ ജിന്നു ഭ്രാന്തന്മാരില്‍ ആര്ക്കാണ്‌ അദൃശ്യകാര്യം ലഭിച്ചത്‌ എന്നറിയാന്‍ താല്പാര്യമുണ്ട്‌. ഇത്‌ കേവലം ഒരു ഖുറാഫാത്തല്ല. മറിച്ച്‌, ഹൈന്ദവ ബഹുദൈവദര്ശനം ഇസ്‌ലാമിലേക്ക്‌ തിരുകിക്കയറ്റാനുള്ള ശ്രമം കൂടിയാണ്‌.
  • Yessem Kkd അദൃശ്യ ശക്തികളായ ജിന്നുകളെയും മലക്കുകളെയും വിളിച്ചു തേടിയാല്‍ അത്‌ ശിര്ക്കാ വുകയില്ലെന്ന വാദം ഡോ സുബൈര്‍, സകരിയ സ്വലാഹി, ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശേരി തുടങ്ങിയ ജിന്നോരി മോല്ലമാര്‍ക്കില്ലെന്ന പച്ചക്കളവില്‍ ഇനിയും വല്ല മുജാഹിദുകളും പെട്ടുപോയിട്ടുണ്ടെങ്കില്‍ ഉടനെ തൗബ ചെയ്‌തു തൗഹീദിലേക്ക്‌ മടങ്ങുക
  • Ahif Mohd MBBS പഠിച്ചതു കൊണ്ട് ദീന്‍ അറിയണമെന്നുണ്ടോ ഡോ സുബൈര്‍ അടി പതറുന്നത് നേരിട്ട് കാണുക 

    https://www.youtube.com/watch?v=UojCBOkVBvg

  • Salim Mohd മര്കസുദ്ധഅവാ കേന്ദ്രമായി പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മുജാഹിദ് വിഭാഗത്തിന്റെ ശക്തമായ എതിര്പ്പ് കാരണം കേരളത്തിലെ ഒരു പള്ളിയുടെ മൂലയില്‍ പോലും ജിന്ന് കേന്ദ്രം തുടങ്ങാന്‍ സാധിക്കാത്തത് കൊണ്ട് ജിന്നൂരി മോല്ലമാര്ക് ഹസീനയെ ചികിത്സിക്കാന്‍ കിട്ടാതെ പോയതെന്നും കുരാഫി മൊല്ലയായ സിരാജുധീന്‍ ചികില്സിച്ചത്‌ കൊണ്ടാണ് ഹസീനക്ക് മരണം സംഭവിച്ചതെന്നുമാണ് Perumpilav salafi മുകളില്‍ 
    കമാന്റായി കൊടുത്തിട്ടുള്ളത്‌
  • Salim Mohd വല്ലാത്ത തൊലികട്ടി ഈ ജിന്നൂരിവര്ഗ്ത്തിന് 
    ഈ ജിന്നൂരികളും സാക്ഷാല്‍ കുരാഫികളും തമ്മില്‍ പിന്നെ എന്താണ് വിത്യാസം കൂട്ടരേ ?
    രണ്ടും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ.!

    വെറുതെയാണോ ഇക്കൂട്ടരെ അമ്പലക്കടവ്‌ ഫൈസി സമസ്‌തയിലേക്ക്‌ സ്വാഗതം ചെയ്‌തത്‌?!
  • Ahif Mohd അദൃശ്യസൃഷ്‌ടികളായ ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച്‌ അവരുടെ ബുദ്ധിയെയും ദൈനംദിന പ്രവര്ത്തനനങ്ങളെയും നിയന്ത്രിക്കുമെന്ന്‌ വ്യാപകമായി പ്രചരിപ്പിക്കുന്ന കാലഘട്ടമാണിത്‌. മാധ്യമങ്ങളിലൂടെയും ചില വെബ്‌സൈറ്റുകളിലൂടെയും ഈ അന്ധവിശ്വാസം ജനകീയവല്‌കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്‌. ജിന്നും മനുഷ്യനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നതില്‍ ഊഹാപോഹങ്ങളും കെട്ടുകഥകളും മുസ്ലിംകളിലെ ചിലരുടെ ബുദ്ധിയെ പിടിച്ചുലച്ചിരിക്കുന്നു. മനുഷ്യന്റെ പ്രവര്ത്ത നങ്ങളെയും ചിന്തയെയും കര്മശേഷിയെയും ജിന്ന്‌ അവതാളത്തിലേക്കുമെന്ന്‌ ഇവര്‍ ജല്‌പിക്കുന്നു. ജിന്ന്‌ മനുഷ്യരെ വിവാഹം കഴിക്കുമെന്നു പ്രചരിപ്പിക്കുന്നു!
  • Ahif Mohd എല്ലാ ഇസ്ലാമിക പണ്ഡിതരും ഈ ഊഹാപോഹങ്ങളെ അവജ്ഞയോടെ തള്ളുന്നു. തങ്ങളുടെ സാര്ത്വ താല്പര്യങ്ങള്‍ സംരക്ഷിക്ക്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ അന്ധ വിശ്വാസം പണ്ടിതന്മാരെയും ബാധിച്ചിരിക്കുന്നു.

    പണ്ടിതന്മാരിലും പുരോഹിതന്മാരിലും പെട്ട അധികം പേരും ജനങ്ങളുടെ ധനം അ
    ന്യായമായി ഭുജിക്കുന്നു എന്ന ഖുര്‍ ആന്‍ വചനം ശ്രദ്ധേയമാണ് .

    ദിര്ഹാമിനും ധീനാരിനും വേണ്ടി കാപട്യം കൈ മുതലാക്കിയ പുരോഹിതര്‍ ഡോ:സുബൈര്‍ ഡോസകരിയ സ്വലാഹി ഹുസൈന്‍ സലഫി മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവരാണ് ഈ മൂഡ വിശ്വാസം വളര്ത്തു ന്നതില്‍ മുന്പ്ന്തിയില്‍
  • Ahif Mohd ദുര്‍ മന്ത്രവാദികളുടെ ഇഷ്ടതോഴനാണ് എന്നും ജിന്ന്. ഏവിടെയാണ്‌ ജിന്നുകളോടുള്ള സഹായാര്ത്ഥ്ന ശിര്ക്ക് അല്ലാതെയാകുന്നത്???

    ഒരു നല്ല മുസ്ലിമിന് ജിന്നിനോട് സഹായം ആവശ്യപെടെണ്ടുന്ന കാര്യമില്ല. പുഴയില്‍ വീണാലും ഇരുളിലും മരുഭൂമിയിലും സത്യവിശ്വാസി അല്ലാഹുവിനോട് മാ
    ത്രമേ സഹായം തേടുകയുള്ളൂ.

    എന്നാല്‍ ദുര്മിന്ത്രവാദികള്ക്ക് സ്ഥിതി അങ്ങിനെയല്ല. ജിന്നാണ് അവരുടെ ഉപജീവനം.അന്ധ വിശ്വാസം പ്രചരിപ്പിക്കലാണ് അവരുടെ മുഖ്യ തൊഴില്‍ ആള്‍ ദൈവങ്ങളുടെയും കല്ട്ടുകളുടെയും 'സാമ്പത്തിക ഭദ്രത' ഈ പുരോഹിതന്മാരെയും പ്രലോഭിപ്പിച്ചിരിക്കുന്നു. പള്ളികളുടെ ചെരുവുകളില്‍ സാത്താന്‍ സേവക്കുള്ള ഇത്തരം ദുര്‍ മന്ത്രവാദ കേന്ദ്രങ്ങൾ ഉണ്ടാക്കുവാൻ അത് കൊണ്ടാണ് പലര്ക്കും വലിയ ആവേശം !! നഊദുബില്ല അല്ലാഹുവില്‍ ശരണം !!!

No comments:

Post a Comment