Saturday 8 October 2011

പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 17.5 പവന്‍ കവര്‍ന്നു

പെരുമ്പിലാവ്: പൂട്ടിക്കിടന്ന വീടുകള്‍ കുത്തിത്തുറന്ന് പതിനേഴര പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. അന്‍സാര്‍ വിമന്‍സ് കോളജിന് സമീപമുള്ള കോലപറമ്പില്‍ ഉമ്മറിന്‍െറ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്.
തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ സെയ്തലവിയുടെ വീടും മോഷ്ടാക്കള്‍ കുത്തിത്തുറന്നെങ്കിലും ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. ഇവരുടെ വീട്ടില്‍നിന്ന് അരകി.മീ മാറി വെള്ളൂരിയില്‍ കുഞ്ഞിമുഹമ്മദിന്‍െറ വീട്ടില്‍നിന്ന്  ബൈക്കും മോഷണം പോയിട്ടുണ്ട്. ഉമ്മറും സഹോദരന്‍ സെയ്തലവിയും ദീര്‍ഘനാളായി
വിദേശത്താണ്. ഇവരുടെ ഭാര്യമാരും മക്കളും മാത്രമാണ് വീട്ടിലുള്ളത്.പൂജാ അവധിയായതിനാല്‍ വീട്ടുകാര്‍ വിരുന്നിന് പോയതായിരുന്നു.രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.സാജിത കരിക്കാട്ടുള്ള വീട്ടിലും ഉമ്മറിന്റെ ഭാര്യ ആല്‍ത്തറയിലുള്ള സ്വന്തം വീട്ടിലുമായിരുന്നു. സ്വര്‍ണ്ണചെയിന്‍, കമ്മല്‍, നെക്‌ലസ്, വള എന്നിവയാണ് മോഷണം പോയത്.

ഉമ്മറിന്‍െറ വീടിന്‍െറ മുന്‍വശത്തെ ഗ്രില്ലിന്‍െറ പൂട്ട് തകര്‍ത്ത് അകത്ത്ുകയറി അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വെള്ളൂരിയില്‍ കുഞ്ഞിമുഹമ്മദിന്‍െറ വീടിന്‍െറ പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് മോഷണം പോയത്.
കുന്നംകുളം സി.ഐ ബാബു കെ. തോമസ്, എസ്.ഐ എം. മഹേന്ദ്രസിംഹന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിരലടയാള വിദഗ്ധന്‍ ദിനേശന്‍െറ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

No comments:

Post a Comment