Saturday 1 October 2011

എന്‍ഡോസള്‍ഫാന്‍ നിരോധം: സോളിഡാരിറ്റി ആഹ്ളാദപ്രകടനം നടത്തി

പെരുമ്പിലാവ്: എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം രാജ്യത്ത് നിരോധിച്ച സുപ്രീംകോടതി വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സോളിഡാരിറ്റി കുന്നംകുളം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പെരുമ്പിലാവില്‍ പ്രകടനം നടത്തി. കാസര്‍കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി വാദിച്ച ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്ക് കൂടിയുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും ഏരിയാ പ്രസിഡന്‍റ് ഷബീര്‍ അഹ്സന്‍ വ്യക്തമാക്കി. സെക്രട്ടറി കെ.എസ്. നവാസ്, ജസീം കൊച്ചനൂര്‍, ഫസല്‍ പാലോളി, എം.എ. കമറുദ്ദീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

No comments:

Post a Comment