Thursday 13 October 2011

വി.പി. സാഹിത്യസദസ്സുകളിലെ സൗമ്യസാന്നിധ്യം

കുന്നംകുളം:വി.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വി.പി. മുഹമ്മദാലി കുന്നംകുളത്തെ സാഹിത്യസദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു. വി.പി. വിടപറയുമ്പോള്‍ കുന്നംകുളത്തിനു നഷ്ടപ്പെടുന്നത് സാഹിത്യ സദസ്സുകളിലെ സൗമ്യമുഖമാണ്.

കുന്നംകുളം, പെരുമ്പിലാവ്, കാട്ടകാമ്പാല്‍, ആല്‍ത്തറ, കേച്ചേരി തുടങ്ങിയ മേഖലകളിലെ സാഹിത്യ സമ്മേളനങ്ങളിലും സംവാദങ്ങളിലും വി.പി.യുണ്ടാകും. ലളിതസുന്ദരമായ പ്രഭാഷണങ്ങളിലൂടെ റേഡിയോ പ്രഭാഷകന്‍, റേഡിയോ നടന്‍ എന്ന നിലയിലും മികവ് തെളിയിച്ചിട്ടുണ്ട്.

അടുത്തിടെ ഹൃദ്രോഗപ്രശ്‌നങ്ങള്‍മൂലം വി.പി.യെ ദുഃഖിതനായി കണ്ടിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. യുവകലാസാഹിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വി.പി. നേതൃത്വം നല്കിയിരുന്നു.

സാഹിത്യ അക്കാദമി ഫെലോഷിപ്പിലൂടെ മാപ്പിളപ്പാട്ടുകളെ കുറിച്ച് വി.പി. നടത്തിയ പഠനം ഏറെ ശ്രദ്ധേയമായി. ഈ പഠനത്തിന് ഗുരുദര്‍ശന അവാര്‍ഡും കിട്ടി.

ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ച് എഴുതിയ ഉത്തരേന്ത്യന്‍ പനോരമ എന്ന യാത്രാവിവരണവും ശ്രദ്ധേയമാണ്.

No comments:

Post a Comment