Saturday 8 October 2011

ഭൂമി ഏറ്റെടുക്കല്‍ നോട്ടിസ് നേരിട്ട് നല്‍കാത്തതില്‍ ദുരൂഹതയെന്ന്

പെരുമ്പിലാവ്: കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) അധികൃതരുടെ നോട്ടീസ് ഭൂവുടമകള്‍ക്ക് നേരിട്ട് നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം.
പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ടുംഏറ്റെടുക്കുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ മരങ്ങള്‍വെച്ചുപിടിപ്പിക്കാനോ പാടില്ളെന്ന് പ്രതിപാദിക്കുന്ന നോട്ടീസാണ് ഗെയില്‍ അധികൃതര്‍ പുറത്തിറക്കിയത്. എന്നാല്‍, ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവരില്‍ ഏതാനും പേര്‍ക്കുമാത്രമാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് നോട്ടീസ് നല്‍കിയത്.
മറ്റുള്ളവര്‍ക്കുള്ള നോട്ടീസ് പ്രദേശത്തെ ഒരു വ്യക്തിയെ ഏല്‍പിക്കുകയായിരുന്നു. നോട്ടീസ് കൈപ്പറ്റി എന്ന് സാക്ഷ്യപ്പെടുത്തുന്ന ഭാഗം ഉദ്യോഗസ്ഥര്‍ മുറിച്ചെടുത്താണ് വ്യക്തിയെ ഏല്‍പിച്ചിരിക്കുന്നത്.
പദ്ധതി സംബന്ധിച്ച ഹിയറിങ്ങിന് ഭൂവുടമകള്‍ ഹാജരാകാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനുപിന്നിലുള്ളതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി ഗെയില്‍ അധികൃതര്‍ക്ക് കത്തയക്കാനും പദ്ധതി സംബന്ധിച്ച എതിര്‍പ്പ് ഗെയില്‍ അധികൃതരെ നേരിട്ട് അറിയിക്കാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

No comments:

Post a Comment