പെരുമ്പിലാവ്: വെള്ളം കോരുന്നതിനിടെ കിണറ്റില്‍വീണ സ്ത്രീയെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ചു. അക്കിക്കാവ് കോലാടികുന്ന് കിഴക്കേതില്‍ അബുവിന്‍െറ ഭാര്യ സുഹറയെ (40) പരിക്കുകളോടെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 5.30ന് വീട്ടുപറമ്പിലെ കിണറ്റില്‍ വീണ സുഹറയെ കുന്നംകുളം ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫിസര്‍മാരായ ആര്‍. പ്രദീപ്കുമാര്‍, ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍ പി.സി. വിജയന്‍ കിണറ്റിലിറങ്ങിയാണ് രക്ഷപ്പെടുത്തിയത്.
No comments:
Post a Comment