Friday 17 February 2012

കേച്ചേരിയില്‍ ആന ഇടഞ്ഞു


കുന്നംകുളം: കേച്ചേരിയില്‍ ഇടഞ്ഞ ആന നാടിനെ മണിക്കൂറുകളോളം  മുള്‍മുനയില്‍ നിര്‍ത്തി. നിരവധി വാഹനങ്ങളും കെട്ടിടവും തകര്‍ത്തെങ്കിലും  ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവായത്.
രാവിലെ 6.45 ഓടെ ഇടഞ്ഞ ആന ഒരുമണിക്കൂറിന് ശേഷമാണ് പാവറട്ടി-തൃശൂര്‍ റൂട്ടിലോടുന്ന സെന്‍റ് ജോസഫ് ബസിന് നേരെ കുതിച്ചത്തെിയത്.
കുത്തി വീഴ്ത്തി മറിച്ചിട്ട  സ്വകാര്യബസില്‍ കുടുങ്ങിയ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിലവിളികേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും അടുക്കാന്‍ കഴിഞ്ഞില്ല.  മറിച്ച ബസ് സമീപത്തെ ക്ഷേത്രവളപ്പിലേക്ക് വലിച്ചിട്ട ശേഷം ആന വീണ്ടും മുന്നോട്ട് കുതിച്ചപ്പോഴാണ്  ഓടിയത്തെിയവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായത്.
 ബസില്‍നിന്ന്  തെറിച്ചുവീണ  പാവറട്ടി ചിറ്റാട്ടുകര വടക്കൂട്ട് സിംസന്‍ ബസിനടിയില്‍പെട്ടത് അപകടത്തിന് ആക്കംകൂട്ടി. സമീപത്തുനിന്ന് മണ്ണുമാന്തി യന്ത്രം  കൊണ്ടുവന്നാണ് ബസ് ഉയര്‍ത്തിയാണ് സിംസനെ പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരായ എടക്കളത്തൂര്‍ പൊറത്തുര്‍ വീട്ടില്‍ സിമി (20), മുണ്ടത്തിക്കോട് ചെറുവത്തൂര്‍ ഡേവിസ് (67), ആളൂര്‍ വാഴവളപ്പില്‍ സരിത (22), ചിറ്റാട്ടുകര കിടങ്ങന്‍ മേഗി (36), പാവറട്ടി വാഴപ്പിള്ളി റിഷ്മ ജേക്കബ് (21), ആളൂര്‍ കുളങ്ങര സന്തോഷ് (39), നെടിയേടത്ത് സാബിത്ത് (28), വാഴവളപ്പില്‍ കോരുകുട്ടി (70), മറ്റം ചിറ്റാട്ടുകരവീട്ടില്‍ ജാന്‍സി (42), ചിറ്റാട്ടുകര കണ്ടിരുത്തി അശ്വനി (20), പാലുവായ് വാടാനപ്പള്ളി വീട്ടില്‍ പ്രിയങ്ക (20) എന്നിവരെ അമല ആശുപത്രിയിലും ബസ് ഡ്രൈവര്‍ കേച്ചേരി ചിറനെല്ലൂര്‍ കാലാടിക്കല്‍ തങ്കന്‍െറ മകന്‍ കൃഷ്ണകുമാറിനെ (37) ചൂണ്ടല്‍ സെന്‍റ് ജോസഫ് ആശുപത്രിയിലും ചൂണ്ടല്‍ ജോമി (34), വേലൂര്‍ അഭിനന്ദ് (32), എയ്യാല്‍ സവിത (21), കൈപറമ്പ് നവനീത് (24), കേച്ചേരി വിന്യ (18) എന്നിവരെ കുന്നംകുളം യൂനിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേച്ചേരി ആക്ട്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പൊലീസ് സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രികളിലത്തെിച്ചത്.  വിവരമറിഞ്ഞ് കുന്നംകുളത്തും പരിസരത്തുമുള്ള ആശുപത്രികളിലേക്ക് ജനപ്രവാഹമായിരുന്നു.
പരിക്കേറ്റവര്‍ ആരെന്നറിയുംമുമ്പേ ആശുപത്രിയില്‍ ഓടിയത്തെിയവരുടെ അലമുറ ഉയര്‍ന്നു. 

No comments:

Post a Comment