Friday 17 February 2012

തപാല്‍ ജീവനക്കാരന് മര്‍ദ്ദനം; പോലീസ് കേസെടുത്തു

പെരുമ്പിലാവ്:തപാല്‍ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. കടവല്ലൂര്‍ പനംകുളങ്ങര വളപ്പില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ ഹമീദി (45) നെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞദിവസം തപാല്‍ ഉരുപ്പടിയുമായി ചെന്ന കടവല്ലൂര്‍ പോസ്റ്റോഫീസ് ജീവനക്കാരനായ മാളിയേക്കല്‍ ഷാജഹാനാണ് മര്‍ദ്ദനമേറ്റത്. തപാല്‍ ഉരുപ്പടികള്‍ വിലാസക്കാരന്റെ കയ്യില്‍ കൊടുത്തില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദനം ഉണ്ടായത്.

No comments:

Post a Comment