Thursday, 23 February 2012

അനധികൃത മണ്ണെടുപ്പിനെതിരെ നടപടി എടുക്കും

പെരുമ്പിലാവ്: കരിക്കാട് വടക്കേ കോട്ടോലിലെ അനധികൃത മണ്ണെടുപ്പിനെതിരെ നടപടി കൈക്കൊള്ളാന്‍ കടവല്ലൂര്‍ പഞ്ചായത്ത് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. പഞ്ചായത്ത് പ്രദേശങ്ങളിലെ തണ്ണീര്‍ത്തടങ്ങള്‍, വയല്‍ എന്നിവ മണ്ണിട്ടുനികത്തുന്നതിനെതിരെ ആറുമാസം മുമ്പ് പഞ്ചായത്ത് പ്രമേയം പാസാക്കുകയും കര്‍ശന നടപടിസ്വീകരിക്കുകയും ചെയ്യണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. മണ്ണെടുപ്പ് മൂലം പരിസ്ഥിതി കുടിവെള്ള പ്രശ്നം നേരിടുന്നതായി നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തുവന്നതോടെയാണ് അനധികൃത മണ്ണെടുപ്പിനെതിരെ അടിയന്തര നടപടി കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കും. വില്ളേജ്, ആര്‍.ഡി.ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്നും പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. സംഭവത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രസിഡന്‍റ് കെ. കൊച്ചനിയന്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment