പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ പഞ്ചായത്ത് യോഗം വിളിക്കാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പോലീസ് അധികാരികളുടെ സാന്നിധ്യത്തില്‍ പഞ്ചായത്തിലെ കോര്‍ട്ടേഴ്‌സ് ഉടമകളുടെ യോഗം വിളിക്കാനാണ് തീരുമാനമായത്. അവരില്‍നിന്ന് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരുടെ വാടക കരാറിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ ശേഖരിക്കും.
പഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍ കയ്യേറിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണീതിരുമാനം.
ആരോഗ്യ പരിരക്ഷയുടെ ഭാഗമായി പഞ്ചായത്തിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ പരിശോധനയും പ്രതിരോധ കുത്തിവെപ്പും ബുധനാഴ്ച നടത്തും.
പഞ്ചായത്ത് കേരളോത്സവം 15, 16, 17 തിയ്യതികളില്‍ നടത്തും. കേരളോത്സവത്തിന്റെ കമ്മിറ്റി രുപവത്കരണ യോഗം വ്യാഴാഴ്ച 2ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

No comments:
Post a Comment