Sunday 1 April 2012

കോട്ടോലിലെ ചെങ്കല്‍വെട്ട് നായാടിക്കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയാവുന്നു

പെരുമ്പിലാവ്: കോട്ടോല്‍ നായാടി ക്കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി ചെങ്കല്‍ വെട്ട് വ്യാപകം. വീടുകളില്‍നിന്ന് 50 മീറ്റര്‍ മാറി മാത്രമേ ചെങ്കല്‍ വെട്ട് ചെയ്യാവൂ എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് കോട്ടോല്‍ മേഖലയില്‍ അനധികൃത കല്ലുവെട്ട് നടക്കുന്നത്.

ചെങ്കല്‍ വെട്ട് നടക്കുന്ന സ്ഥലത്തിന്റെ ഉടമയെക്കുറിച്ച് ഈ പ്രദേശത്തുകാര്‍ക്ക് യാതൊരു വിവരവുമില്ല. ഇത് സര്‍ക്കാര്‍ സ്ഥലമാണെന്നും പറയപ്പെടുന്നു. പഞ്ചായത്തിനും വില്ലേജിനും കളക്ടര്‍ക്കും ജിയോളജി വകുപ്പിനും പലതവണ പരാതി നല്കിയതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല.

വ്യാപകമായ തോതിലുള്ള ചെങ്കല്‍വെട്ട് ഇവിടുത്തുകാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. ചെങ്കല്‍ വെട്ടുമ്പോഴുണ്ടാകുന്ന പൊടി ശ്വാസംമുട്ട് പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി പറയുന്നു.

No comments:

Post a Comment