Sunday 1 April 2012

കുന്നംകുളത്ത് അഞ്ച് മുതല്‍ ട്രാഫിക് പരിഷ്കാരം നടപ്പാക്കും

കുന്നംകുളം: നഗരത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനപ്രകാരം തൃശൂര്‍ റോഡില്‍ നിന്നുള്ള  ബസുകള്‍ ഒനീറോ ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് സീനിയര്‍ ഗ്രൗണ്ട് വഴി വടക്കാഞ്ചേരി റോഡിലൂടെ ബസ്സ്റ്റാന്‍ഡിലെത്തണം. സ്റ്റാന്‍ഡില്‍ നിന്നുള്ള ബസുകള്‍ ഇടത്തോട്ട് തിരിഞ്ഞ് ഒനീറോ ജങ്ഷന്‍ വഴി മുനിസിപ്പല്‍ റോഡിലൂടെ ഗുരുവായൂര്‍ റോഡില്‍ പ്രവേശിക്കണം.
ദീര്‍ഘദൂര ബസുകള്‍ നിര്‍ദിഷ്ഠ പുതിയ ബസ്സ്റ്റാന്‍ഡ് വഴി പട്ടാമ്പി റോഡിലേക്കും, മറ്റം- കുറ്റിപ്പുറം, പട്ടാമ്പി, ചാലശേരി, പഴഞ്ഞി- കാട്ടകാമ്പാല്‍ ബസുകള്‍ മലായ സ്റ്റോപ്പില്‍ നിര്‍ത്താതെ പട്ടാമ്പി റോഡിലൂടെ പോകണം.
യോഗത്തില്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ബസ് ഉടമാ പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment