Wednesday 25 April 2012

പഴഞ്ഞി ഗ്രന്ഥശാലയ്ക്ക് അംഗീകാരം

പഴഞ്ഞി:ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി പഴഞ്ഞി പബ്ലിക്ക് ലൈബ്രറി തിരഞ്ഞെടുക്കപ്പെട്ടത് ലൈബ്രറി നടത്തുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. വായനശാലയില്‍ നേരിട്ടെത്തി പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്കു പുറമെ സ്ത്രീകളടക്കമുള്ളവര്‍ക്ക് വായനയുടെ ലോകം സമ്മാനിക്കുന്ന സഞ്ചരിക്കുന്ന ലൈബ്രറി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൊബൈല്‍ ലൈബ്രറി വഴി 300-ഓളം അംഗങ്ങള്‍ക്ക് അവരുടെ വീടുകളില്‍ നേരിട്ടെത്തി വായനശാലാ പ്രവര്‍ത്തകര്‍ പുസ്തകം എത്തിച്ചു.

നിര്‍ധനരോഗികള്‍ക്കായി നടത്തുന്ന പെന്‍ഷന്‍ വിതരണവും കുട്ടികള്‍ക്കായി നടത്തുന്ന വിവിധ സൗജന്യ ക്ലാസുകളും ഏറെ അഭിനന്ദനം നേടി. പൊതുപ്രശ്‌നങ്ങളില്‍ വായനശാലാ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലും പുരസ്‌കാരലബ്ധിക്ക് സഹായകമായതായി വായനശാലാ പ്രസിഡന്റ് കെ.ടി. ഷാജന്‍, സെക്രട്ടറി ടി.എ. അപ്പുക്കുട്ടന്‍ എന്നിവര്‍ അറിയിച്ചു. 30ന് തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും

No comments:

Post a Comment