Wednesday 25 April 2012

കനത്ത മഴയില്‍ മരം വീണ് വീട് തകര്‍ന്നു


പെരുമ്പിലാവ്: കനത്ത മഴയിലും കാറ്റിലും മരംവീണ് വീട് തകര്‍ന്നു. കടവല്ലൂര്‍ പഞ്ചായത്തിലെ പുത്തംകുളം തേരില്‍ ദിവാകരന്റെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടിന് മുകളില്‍ മരം വീണത്. ദിവാകരനും ഭാര്യയും മൂന്നു മക്കളുമാണ് ഇവിടെ താമസം. കടവല്ലൂര്‍ പടിഞ്ഞാറ്റുമുറിയില്‍ മണിയത്ത് റോഡില്‍ വൈദ്യുതി പോസ്റ്റ് വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. 

No comments:

Post a Comment