Saturday 21 July 2012

നിരാഹാരസമരം; അറസ്റ്റ് ചെയ്ത് നീക്കി

പഴഞ്ഞി:പഴഞ്ഞി ഗവ. ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയിരുന്ന പൂര്‍വവിദ്യാര്‍ഥി സംഘടനാ സെക്രട്ടറി സാബു അയിനൂരിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


അവശനായ സാബുവിനെ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെതുടര്‍ന്നാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കഴിഞ്ഞ 11 ദിവസമായി പഴഞ്ഞി ഗവ. സ്‌കൂളിനു മുന്നില്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നിരാഹാരസമരം നടന്നുവരികയാണ്. ഏഴ് ദിവസമായി നിരാഹാരം ഇരുന്നതിന് ശേഷമാണ് സാബുവിനെ അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമസഭാ സമ്മേളനം അവസാനിക്കുന്ന 25-ാം തിയതി വരെ നിരാഹാരസമരം തുടരാനാണ് സംഘടനയുടെ തീരുമാനം.

No comments:

Post a Comment